ലക്നൗ:കോടതിയ്ക്കുള്ളിൽ പ്രതികളെ വെടിവെച്ചു കൊല്ലാൻ ശ്രമം.ഉത്തർപ്രദേശിലെ ജാന്‍പുരി ല്‍ ആണ് സംഭവം.
കോടതിക്കുള്ളില്‍ കൊലക്കേസ് പ്രതികള്ക്കുനേരേയാണ് വെടിവയ്പ് ഉണ്ടായത്. ജാന്‍പുര്‍ സിജെഎം കോടതിയില്‍ പോലീസ് എത്തിച്ച മിതിലേഷ് ഗിരി, സൂര്യപ്രകാശ് റായി എന്നീ പ്രതികളാണ് ആക്രമണത്തിന് ഇരയായത്.
വെടിവച്ചവരില്‍ ഒരാളായ ശ്രാവണ്‍ കുമാര്‍ യാദവിനെ അഭിഭാഷകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മിതിലേഷിന്റെ പിന്‍ഭാഗത്തും സൂര്യപ്രകാശിന്റെ കൈയിലുമാണ് വെടിയേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.