IndiaNEWS

അണ്‍ലിമിറ്റഡ് 5G ഡാറ്റ ഓഫറുകള്‍ നിര്‍ത്തലാക്കണമെന്ന് ട്രായ്

ന്യൂഡൽഹി: വരിക്കാർക്കായി നൽകുന്ന 5ജി ഡാറ്റ ഓഫറുകൾ നിർത്തലാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI).

ജിയോയും എയര്‍ടെലും നല്‍കുന്ന സൗജന്യ അ‌ണ്‍ലിമിറ്റഡ് 5G തങ്ങളുടെ വരിക്കാരെ പ്രലോഭിപ്പിക്കുന്നതായും അ‌വര്‍ കൊഴിഞ്ഞ് പോകുന്നതായുമായി വോഡഫോൺ ഐഡിയ (വിഐ) കമ്പനിയുടെ പരാതിയെ തുടർന്നാണ് ട്രായുടെ നിർദേശം.നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 5G സേവനങ്ങള്‍ നല്‍കുന്നത്.എല്ലായിടത്തും 5G എത്തിയിട്ടില്ലാത്തതിനാല്‍ 5Gക്കായി പ്രത്യേക താരിഫ് പ്ലാനുകള്‍ പുറത്തിറക്കരുതെന്നും ട്രായ് ഉത്തരവിട്ടു.

 

Signature-ad

അണ്‍ലിമിറ്റഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കമ്ബനികള്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും തരത്തിലുള്ള ചൂഷണ വിലനിര്‍ണ്ണയത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകള്‍ നിര്‍ത്തലാക്കാന്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും നിര്‍ദ്ദേശം നല്‍കിയതായി ട്രായ് അറിയിച്ചു.

 

ജിയോയും എയര്‍ടെലും സൗജന്യ 5G അ‌ണ്‍ലിമിറ്റഡായി നല്‍കി വിലനിര്‍ണയ ചട്ടങ്ങളും എഫ്യുപി നയ ലംഘനവും നടത്തിയെന്ന് ആരോപിച്ച്‌ വിഐ ആണ് TRAIക്ക് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഇരു കമ്ബനികളും നിലവില്‍ നല്‍കിവരുന്ന അ‌ണ്‍ലിമിറ്റഡ് 5G ഡാറ്റ സംബന്ധിച്ച്‌ TRAI അ‌ന്വേഷണം ആരംഭിച്ചു. എന്നാല്‍ ജിയോയിലും എയര്‍ടെലിലും മാത്രമായി ഒതുക്കാതെ പരാതി നല്‍കിയ Viയുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനിയായ BSNLന്റെയും അ‌ണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്കെതിരേയും TRAI അ‌ന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

 

അതേസമയം 5ജി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ 5ജി സെറ്റിംഗ്സ് ഉള്ള മൊബൈലുകളിൽ പെട്ടെന്ന് ഡാറ്റ തീർന്നുപോകുന്നതായും വ്യാപക പരാതികളുണ്ട്.

Back to top button
error: