സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ച് ബജാജ് ഫിനാൻസ്. ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2023 മെയ് 10 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിരക്ക് വർധനവിലൂടെ മുതിർന്ന പൗൗരൻമാർക്കാണ് കൂടുതൽ നേട്ടം ലഭിക്കുക. മുതിർന്ന പൗരന്മാർക്കുള്ള 44 മാസത്തെ പ്രത്യേക കാലാവധിയിലുളള നിക്ഷേത്തിന് വാർഷികലിശ നിരക്ക് 8.60 ശതമാനമായാണ് ഉയർത്തിയത്.
36 മാസം മുതൽ 60 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ എഫ്ഡി നിരക്കുകൾ 40 ബേസിസ് പോയിന്റുകൾ പുതുക്കിയിട്ടുണ്ട് . അതായത് ഈ കാലയളവിലെ നിക്ഷേപങ്ങൾക്ക് , 60 വയസ്സിന് താഴെയുള്ള നിക്ഷേപകർക്ക് പ്രതിവർഷം 8.05 ശതമാനം പലിശനിരക്കാണ് ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. 36 മാസം മുതൽ 60 മാസം വരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.30 ശതമാനം വരെ വാർഷികപലിശനിരക്കും ലഭ്യമാക്കും. പുതിയ നിക്ഷേപകർക്കും, അഞ്ച് കോടിവരെയുള്ള നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാക്കിയ ശേഷം നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ പലിശനിരക്കുകൾ ബാധകമാവുക.
ബജാജ് ഫിനാൻസിന്റെ എഫ് ഡി നിരക്കുകൾ
- 12 മുതൽ 23 മാസത്തെ എഫ്ഡി; സാധാരണ പൗരന്മാർക്ക് 7.4 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ ലഭ്യമാക്കും.
- 15 മുതൽ 23 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.5 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ നിരക്ക്.
- 24 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.55 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
- 25- 35 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.6 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.65ശതമാനവുമാണ് പലിശനിരക്ക്.
- 36-60 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 8.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.3 ശതമാനവുമാണ് പുതിയ നിരക്ക്.