FeatureNEWS

കൗമാരക്കാരുടെ മൊബൈൽ ഭ്രമം അവസാനിപ്പിക്കണം

റ്റൊരു അധ്യയന വർഷമാണ് വരാൻ പോകുന്നത്.അതിനാൽതന്നെ കുട്ടികളുടെ കൈയ്യിലുള്ള മൊബൈൽ ഫോണുകൾ പിടിച്ചു വയ്ക്കേണ്ട സമയമായി.കുട്ടികൾ മൊബൈലിലൂടേയോ മറ്റു രീതികളിലൂടേയോ, ഇന്റർനെറ്റ്, വീഡിയോ ,ഗെയിഗ് ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നതു വഴി പഠനത്തെയും പെരുമാറ്റത്തേയും ദോഷകരമായ രീതിയിൽ  ബാധിക്കുന്നുവെങ്കിൽ അവർ മൊബൈൽ അടിമത്തത്തിലായിയെന്നു വേണം കരുതാൻ.

2022 ൽ നടത്തിയ ഒരു പഠനമനുസരിച്ച്.കൗമാരക്കാരിൽ 51 ശതമാനത്തിലധികം പേരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. 22 ശതമാനം ദിവസേന പത്തു തവണയിലേറെ ഉപയോഗപ്പെടുത്തുന്നു. 25 ശതമാനം കൗമാരക്കാർ സ്വന്തം പേര് മറച്ചുവെച്ച് വ്യാജ പ്രൊഫൈൽ ചമച്ച് സോഷ്യൽ മീഡിയകളിൽ ചാറ്റ് ചെയ്യുന്നുണ്ട്.ഇവർ കുടുതൽ തിരയുന്നത് ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം , യൂട്യൂബ്, ഗൂഗിൾ എന്നിവയാണ്. സ്വന്തം ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്യുന്നതു കൂടാതെ സിനിമകളും അശ്ലീല ചിത്രങ്ങൾ കാണാനും ഇവർ സമയം കണ്ടെത്തുന്നു കുടാതെ ഷോപ്പിംഗ് സൈറ്റുകൾ, ഗയിമുകൾ, ചൂതാട്ട സൈറ്റുകള്യം ഇവർ കുടുതലായി സന്ദർശിക്കുന്നുണ്ട്.

ഇന്റർനെറ്റ് ഉപയോഗത്തിന്റെ സമയവും അളവും നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മൊബൈൽ ഉപയോഗം
നിയന്ത്രിക്കണമെന്നു വിചാരിച്ചാലും സാധിക്കാതെ മണിക്കൂറുകളോളം ഉപയോഗിക്കുക ,ക്രമേണ ഉപയോഗം കൂടി വരിക, കുറച്ചു നേരം മൊബൈൽ ഉപയോഗിക്കാൻ കഴിയാതെ വന്നാൽ കഠിനമായ മാനസിക വിഷമങ്ങൾ ഉണ്ടാകുക തുടങ്ങിയവയെല്ലാം മൊബൈലിന് അടിമപ്പെട്ടതിന്റെ ലക്ഷണങ്ങളാണ്.ദേഷ്യം, തലവേദന, അമിത ഉത്കണ്ഠ, ശ്രദ്ധകുറവ്, കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, നിരാശ എന്നി ലക്ഷണങ്ങളും മൊബൈലിന് അടിമപ്പെട്ടവർ പ്രകടിപ്പിച്ചേക്കാം.ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും മറ്റൊരു കാര്യവും ഇവരുടെ ശ്രദ്ധയിൽ വരാതെയുമിരിക്കാം. .

Signature-ad

മറ്റ് വിനോദങ്ങളും സാമൂഹ്യ ഇടപെടലുകളും പൂർണമായും ഒഴിവാക്കി മൊബൈലിൽ കുടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ മാനസീക നിലയേയും തകരാറിലാക്കും.അമിതമായ മൊബൈൽ ഉപയോഗം കാഴ്ചക്കുറവ്, തലവേദന, പുറംവേദന തുടങ്ങി പല ശാരിരിക പ്രശ്നങ്ങൾ ഉണ്ടാക്കാമെങ്കിലുo ഫോണിന്റെ ഉപയോഗം കുറയ്ക്കാൻ ഇവർക്ക് കഴിഞ്ഞെന്നുവരില്ല.

 

മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം വരുത്തി കായിക വിനോദങ്ങൾ സംഗീതം, സിനിമ, വിവാഹങ്ങൾ, പൊതു ചടങ്ങുകൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ,കൃഷി എന്നിവയിൽ കൂടുതൽ താല്പര്യം ചെലുത്താൻ കുട്ടികളെ സഹായിക്കുകയാണ് ഇവിടെ മാതാപിതാക്കൾ ചെയ്യേണ്ടത്.അടുക്കളത്തോട്ടം ഇതിന് നല്ലൊരു ഉപാധിയാണ്.

Back to top button
error: