IndiaNEWS

മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ഏറ്റവും എളുപ്പത്തിൽ ബുക്ക് ചെയ്യാം

റെയിൽവേ ടിക്കറ്റ് ഏറ്റവും എളുപ്പത്തിൽ ബുക്ക് ചെയ്യുവാൻ സഹായിക്കുന്നവയാണ് ഐ ആർ സി ടി സി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുകളും.ലോഗിൻ ഐഡിയും പാസ്വേർഡും ഉണ്ടെങ്കിൽ എവിടെ നിന്നും വളരെ വേഗത്തിൽ തത്കാല്‌ ടിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്യാം.
ഇതിനായി ആദ്യം വേണ്ടത് ഐ ആർ സി ടി സിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്.ഇതിനായി ഉപഭോക്താവ് അവരുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നല്കേണ്ടതുണ്ട്.തുടർന്നുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്കും മറ്റ് ഇടപാടുകൾക്കുമെല്ലാം ഇവ ആവശ്യമാണ്.

കാരണം നിങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ- ട്രെയിൻ പുറപ്പെടുന്ന സമയം, ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ സ്റ്റാറ്റസ് , റദ്ദാക്കിയോ തുടങ്ങിയ കാര്യങ്ങൾ സാധാരണയായി മൊബൈൽ ഫോണിലേക്കാണ് മെസേജായി വരുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള ലിങ്ക്.

https://www.irctc.co.in/

എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം?

STEP 1:

  • നിങ്ങളുടെ വെബ് ബ്രൗസറിൽ IRCTC യുടെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ( ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് )
  • ഏറ്റവും മുകളിലായി കാണുന്ന LOGIN ബട്ടണിൽ ക്ലിക്ക് ചെയ്യുക ( ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? എന്ന ലിങ്ക് സന്ദർശിക്കുക )
  • USERNAME & PASSWORD TYPE ചെയ്യുക
  • CAPTCHA ടൈപ്പ് ചെയ്യുക.
  • SIGN IN ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Signature-ad

STEP 2:

  • BOOK TICKET എന്ന ഫോമിൽ FROM എന്ന ഭാഗത്തു പുറപ്പെടേണ്ട സ്ഥലം ടൈപ്പ് ചെയുക.
  • TO എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്ഥലം ടൈപ്പ് ചെയ്യുക.
  • DATE കാണിച്ചിരിക്കുന്ന സ്ഥലത്തു പുറപ്പെടേണ്ട തീയതി സെലക്ട് ചെയ്യുക.
  • ALL CLASSES എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ക്ലാസ് സെലക്ട് ചെയ്യണമെങ്കിൽ സെലക്ട് ചെയ്ത് കൊടുക്കുക.( Eg: AC 2 TIER, AC 3 TIER , SLEEPER, SECOND SITTING ETC.. )
  • GENERAL എന്ന ഭാഗത്തു നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക ടിക്കറ്റ് വേണമെങ്കിൽ സെലക്ട് ചെയ്യുക. ( Eg: LADIES, LOWER BERTH , PERSON WITH DISABILITY ETC..)
  • ശേഷം SEARCH എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP 3:

  • വന്നിരിക്കുന്ന ട്രെയിനുകളുടെ ലിസ്റ്റിൽ നിങ്ങൾക്ക് പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും ഒക്കെ ശരിയാക്കുന്ന ട്രെയിനിന്റെ ക്ലാസ്സുകളുടെ ഭാഗത്തു കാണിച്ചിരിക്കുന്ന refresh എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ ടിക്കറ്റ് ലഭ്യമാണെങ്കിൽ AVAILABLE എന്നും വെയ്റ്റിംഗ് ലിസ്റ്റിൽ ആണെകിൽ WL കൂട്ടി എത്രാമത്തെ നമ്പർ ആണെന്നും കാണിക്കും.

STEP 4:

  • നിങ്ങൾക്ക് ബുക്ക് ചെയ്യേണ്ട ക്ലാസ്സിലെ DATE സെലക്ട് ചെയ്യുക
  • ശേഷം BOOK NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • CONFIRMATION എന്ന ഭാഗത്തു I AGREE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

STEP 5:

  • PASSENGER DETAILS എന്ന ഫോമിൽ PASSENGER NAME എന്ന ഭാഗത്തു പോകേണ്ട വ്യക്തിയുടെ പേരും
  • AGE എന്ന ഭാഗത്തു വയസ്സും
  • GENDER എന്ന ഭാഗത്തു ലിംഗവും നൽകുക
  • WINDOW SIDE വേണമെങ്കിൽ അതും കൊടുക്കുക
  • കൂടുതൽ വ്യക്തികൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ ADD PASSENGER എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • CONTACT DETAILS എന്ന ഫോമിൽ സഞ്ചരിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പറും നൽകുക
  • GST DETAILS വേണമെങ്കിൽ നൽകുക
  • TRAVEL INSURANCE വേണമെങ്കിൽ YES എന്നതും വേണ്ടെങ്കിൽ NO എന്നതും സെലക്ട് ചെയ്ത് കൊടുക്കുക

STEP 6:

  • PAYMENT MODEൽ DEBIT CARD / CREDIT CARD, NET BANKING , WALLETS, BARATH QR , PAY ON DELIVARY REWARDS AND OTHERS കൂടാതെ UPI PAYMENTS ഉണ്ട്.
  • PAYMENT നടത്തിയതിനു ശേഷം നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലും ഇമെയിലിലും ടിക്കറ്റ് അയച്ചു നൽകുന്നതാണ്.

Back to top button
error: