KeralaNEWS

ജയിച്ചാലും തോറ്റാലും ബിജെപി അധികാരത്തിൽ വരും; കർണാടക ഇലക്ഷൻ റിസൾട്ടിന് യാതൊരു പ്രസക്തിയുമില്ല:എം വി ഗോവിന്ദൻ

കണ്ണൂർ:ജയിച്ചാലും തോറ്റാലും കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

 പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് ബിജെപി.റിസൽട്ട് അവർക്കൊരു പ്രശ്നമല്ല.കർണാടകത്തിൽ എന്നല്ല, എവിടെയും.കോൺഗ്രസ് എവിടെ ജയിച്ചാലും അവരുടെ എംഎല്‍എമാരെ ലേലം വിളിച്ച്‌ ബിജെപി കൂടാരത്തില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Signature-ad

എപ്പോ എനിക്ക് തോന്നുന്നോ അപ്പോ ബിജെപി ആകും എന്ന് പറയുന്ന പ്രസിഡന്റാണ് കേരളത്തിൽ പോലും ഉള്ളത്. ലീഗ് ഒപ്പമുള്ളത് കൊണ്ടാണ് കേരളത്തിൽ കോണ്‍ഗ്രസ് ഇന്നും പേരിനെങ്കിലും നിലനിന്നു പോരുന്നത്. ലീഗ് പിന്തുണയില്ലെങ്കില്‍ വയനാട്ടിൽ രാഹുല്‍ ഗാന്ധി പോലും ജയിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: