മറ്റൊരു എം.എല്‍.എ കൂടി പിന്‍വലിഞ്ഞു: ഹരിയാന സര്‍ക്കാരിന് ഭീഷണി
കര്‍ഷക സമരം രാജ്യ തലസ്ഥാനത്താണെങ്കിലും അതിലേറ്റവും ഭയക്കുന്ന സര്‍ക്കാര്‍ ഹരിയാനയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി നടക്കുന്ന കര്‍ഷക സമരത്തോടനുകൂലിച്ച് ഹരിയാന സര്‍ക്കാരിലെ എം.എല്‍.എ മാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന പിന്തുണ പ്രഖ്യാപിക്കുന്നത് തെല്ലൊന്നുമല്ല സര്‍ക്കാരിനെ ഭയപ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ പിന്തുണയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് നിലാഖേരി മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ യായ ധാരാം പാല് ഗോന്ദര്‍ ആണ്.
പ്രക്ഷോഭത്തിന് ഉടന്‍ പരിഹാരം കാണാണമെന്നും കര്‍ഷകര്‍ക്കാണ് തന്റെ പൂര്‍ണ പിന്തുണയെന്നും എം.എല്‍.എ വ്യക്തമാക്കി. സ്വതന്ത്ര എം.എല്‍.എ ആയ സോംവീര്‍ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ധാരാം പാല് ഗോന്ദര്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. അകാലിദളും പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിനോടുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്നു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി അവരിലൊരാളായി തെറുവിലിറങ്ങി അണിചേരുമെന്ന് പ്രഖ്യാപിച്ച് ജെജെപി കര്‍ണാല്‍ പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ രംഗത്ത് എത്തിയിരുന്നു. ബിജെപി യോടൊപ്പമുള്ള മുഖ്യകക്ഷിയായ ജെ.ജെ.പി യും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് അറിയിച്ചിരുന്നു. കര്‍ഷകരോടുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഹരിയാന മന്ത്രി ജഗദീഷ് നെഹ്റയുടെ മകന് സുരേന്ദ്രന് സിങ് നെഹ്റ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കര്‍ഷകരോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്ന് വിവിധ നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹരിയാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് ഭീഷണിയുമായി കോണ്‍ഗ്രസ്സും രംഗത്തുണ്ട്. കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞതോടെ ജനങ്ങള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലുമുള്ള ഹരിയാന സര്‍ക്കാരിന്റെ സ്വീകാര്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങളും എം.എല്‍.എ മാരും ഇപ്പോള്‍ സര്‍ക്കാരിന് എതിരെ തിരിയുന്ന സ്ഥിതി വിശേഷമാണ് ഹരിയാനയില്‍ നിലനില്‍ക്കുന്നത്. മൂന്ന് എം.എല്‍.എ മാര്‍ സര്‍ക്കാരിനോടുള്ള പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവും ഹരിയാന മുന്‍മന്ത്രിയുമായ ഭൂപീന്ദര്‍ സിങ് പറഞ്ഞു