മംഗളൂരു: എല്‍.ഇ.ഡി സ്ക്രീനില്‍ ക്ഷേത്രത്തിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച ബിജെപിയുടെ വാഹനം ബെല്‍ത്തങ്ങാടിയില്‍ പിടിച്ചെടുത്തു. സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെ പ്രചാരണത്തിന് ധര്‍മ്മസ്ഥല ശ്രീ മഞ്ചുനാഥ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ച വാഹനമാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്.
ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ വാഹനം ശനിയാഴ്ച രാത്രി ബെല്‍ത്തങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നല്കിയ പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.