IndiaNEWS

കർണാടകയിൽ ബിജെപി തകർന്നടിയും

ബംഗളൂരു: കർണാടകയിൽ ബിജെപി തകർന്നടിയുമെന്ന് സര്‍വ്വേ.നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലേറുമെന്നാണ് എബിപി-സി വോട്ടര്‍ ഫൈനല്‍ സര്‍വ്വേ പറയുന്നത്.

കോണ്‍ഗ്രസിന് 110 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.40.2 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസിന് ലഭിക്കും. അതായത് 2018 ല്‍ നേടിയതിനെക്കാള്‍ 22 ശതമാനം അധികം.

ബി ജെ പിക്ക് 73 മുതല്‍ 85 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2018 ല്‍ 104 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം വോട്ട് വിഹിതത്തില്‍ വ്യത്യാസമുണ്ടാകില്ല. 36 ശതമാനമായിരിക്കും ബിജെപി വോട്ട് വിഹിതം. ജെഡിഎസിന് 21 മുതല്‍ 29 സീറ്റുകള്‍ വരേയും സര്‍വ്വേ പറയുന്നു.

Signature-ad

 

2018 ല്‍ 37 സീറ്റുകളായിരുന്നു ജെ ഡി എസിന് ലഭിച്ചത്. 2018 നേക്കാള്‍ ജെ ഡി എസിന്റെ വോട്ട് വിഹിതം രണ്ട് ശതമാനം കുറയും. 16.1 ശതമാനം വോട്ടു വിഹിതമായിരിക്കും പാര്‍ട്ടിക്ക് ലഭിക്കുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു.

Back to top button
error: