നാഗ്പൂർ: നാഗ്പൂരിൽ നിന്നും മുംബൈയിലേക്കുള്ള എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു.
ഏപ്രില്‍ 23ന് നാഗ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഉടന്‍ തന്നെ യാത്രക്കാരിക്ക് ചികിത്സ നല്‍കിയെന്നും മുംബൈയിൽ എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൂടുതൽ വൈദ്യപരിശോധന നടത്തിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.ഗുവാഹത്തിയിലെ സിനിമാ ഹാള്‍ അധികൃതരോടാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.60000 രൂപയാണ് 50 കാരിയായ സ്ത്രീക്ക് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്.
സംഭവം നടക്കുന്നത് 2018ലാണ്. രാത്രി 9 മണിക്കുള്ള ഷോയ്ക്കാണ് ഇവര്‍ തിയറ്ററിലെത്തിയത്. കുടുംബത്തോടൊപ്പമിരുന്ന് സിനിമ ആസ്വദിക്കുന്നതിനിടെ ഇവരുടെ കാലില്‍ എലി കടിക്കുകയായിരുന്നു.സംഭവമറിഞ്ഞ തിയറ്റര്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂശ പോലും നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ഇവര്‍ക്കുണ്ടായ മാനസിക പിഡനത്തിന് 40,000 രൂപയും വേദനക്കും കഷ്ടപ്പാടിനും 20,000 രൂപയുമാണ് നല്‍കേണ്ടത്. കാംരൂപ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ശിക്ഷ വിധിച്ചത്.