
പൂനെ: ചാരവൃത്തി നടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍.പ്രദീപ് കുരുല്‍ക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായത്.
രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു ഇയാളെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
പദവി ദുരുപയോഗം ചെയ്ത് ശാസ്ത്രജ്ഞന്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്ന് എടിഎസ് അറിയിച്ചു.
ഡിആര്‍ഡിഒയില്‍ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടിഎസ് കേസെടുത്ത് അന്വേഷണം നടത്തിയത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രജ്ഞനെ എടിഎസ് കസ്റ്റഡിയില്‍ വാങ്ങി.






