KeralaNEWS

ഷാജന്‍ സ്കറിയ ലഖ്നൗ കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം:വ്യാജവാര്‍ത്ത നല്‍കിയതിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ ലഖ്നൗ കോടതിയില്‍ ഹാജരാകാൻ നിർദേശം.വ്യവസായി എം എ യൂസഫലിക്കെതിരെ വ്യാജവാര്‍ത്ത നൽകിയതിനെ തുടർന്നാണ് നടപടി.
ഷാജന്‍ സ്കറിയ,മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കാണ് ലഖ്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സമന്‍സ് അയച്ചത്. മൂവരും ജൂണ്‍ ഒന്നിന് കോടതിയില്‍ ഹാജരാകണം.തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ മുഖേനയാണ്  കോടതി സമൻസ് അയച്ചത്.
 ലഖ്നൗ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണനാണ് കേസ് നല്‍കിയത്. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യവിരുദ്ധവും അപകീര്‍ത്തികരവുമാണെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ച്ചയായി അസത്യവും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഷാജനെതിരെ ലുലു നല്‍കിയ അഞ്ച് കേസുകള്‍ വിവിധ കോടതികളില്‍ വിചാരണയിലാണ്.

Back to top button
error: