IndiaNEWS

ഡി.കെ.ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ കഴുകന്‍ ഇടിച്ചു; അടിയന്തിര ലാന്‍ഡിങ്

ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അടിയന്തിരമായി നിലത്തിറക്കി. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കോലാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജക്കൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററില്‍ കഴുകന്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഹെലികോപ്റ്ററിന്റെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് എച്ച്എഎല്‍.വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. അപകടത്തില്‍ സഹയാത്രികന് നിസാര പരിക്കേറ്റു. ഡി.കെ.ശിവകുമാറും മറ്റ് സഹയാത്രികരും സുരക്ഷിതരാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ഇനി എട്ടുനാള്‍ മാത്രമുള്ളതിനാല്‍ കോണ്‍ഗ്രസ് സജീവപ്രചാരണരംഗത്താണ്.

Signature-ad

ചൊവ്വാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രികയും പുറത്തിറക്കിയിരുന്നു. കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില വ്യക്തമാക്കുന്നു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയത്. സംവരണപരിധി അന്‍പതില്‍ നിന്ന് എഴുപത് ശതമാനമാക്കി ഉയര്‍ത്തും. മുസ്‌ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സാമൂഹിക-സാമ്പത്തിക സെന്‍സസ് പുറത്തുവിടുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു.

Back to top button
error: