തൃശൂർ: തൃശൂർ പൂരത്തിലെ ലിയോണൽ മെസി ലോക ശ്രദ്ധയിലേക്ക്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് തിരുവമ്പാടി വേറിട്ട കുട ആനപ്പുറത്തുയർന്നത്. ലോകകിരീടം നേടിയ അർജന്റൈൻ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകർഷിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം ലോക ശ്രദ്ധയാകർഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തിൽ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റർ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്.
അധികം വൈകാതെ വീഡിയോ അർജന്റൈൻ ഫുട്ബോൾ ടീമിന്റേയും മെസിയുടേയും ശ്രദ്ധയിൽ പെടുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മാത്രമല്ല ഒരുപാട് വിദേശ പൗരന്മാരും തൃശൂർ പൂരം കാണാൻ എല്ലാവർഷവും എത്താറുണ്ട്. 1.2 മില്ല്യൻ ആളുകൾ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉൽസവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങൾ നൽകിയതെന്നാണ് ഒരു ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോൾ ഇന്ത്യ ഡോട്ട് കോമും വാർത്ത പങ്കിവച്ചിട്ടുണ്ട്. ചില ട്വീറ്റുകൾ വായിക്കാം…
World-cup winner #Messi is being celebrated at the biggest festival in Asia, #ThrissurPooram. 🤩
Leo Messi’s cutout has been featured on top of 14 elephants in the Kudamattam (exchange of umbrellas) ceremony! Around 1.2 Million people gathered at Thrissur for this festival. 😮… pic.twitter.com/OtZwYkJWJJ
— altoshi.eth (@Altoshi_) April 30, 2023
Lionel Messi was featured at Kerala's famous Thrissur Pooram 🤩🤯#ThrissurPooram #Messi
📸 from @j_o_k_e_RW pic.twitter.com/YnOGlVxJmk
— GOAL India (@Goal_India) April 30, 2023
Thrissur pooram is the only festival which has deep rooted religious people and belief and still the biggest annual gathering with people of all diversity❤️. And Messi!! Let's just agree to that immortal being!
— Leo10 (@a_hishamsb) May 1, 2023
@afa @Argentina @ESPNArgentina
No one does love Messi quiet like Kerala 😘
The famous Thrissur pooram in Kerala stole the show with a display of an impressive illuminated 15 cutouts of Argentinian football legend Lionel Messi holding the World Cup on caparisoned elephants.— mm (@manojrmenon) May 1, 2023
വർണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളിൽ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റർ അക്കൗണ്ടുകളും തൃശൂർ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും റീച്ച് കിട്ടുമ്പോൾ തന്നെ കുടമാറ്റത്തിന്റെ വീഡിയോ അതികം വൈകാതെ അർജന്റീനയിലുമെത്തും.
നേരത്തെ, ലോകകപ്പിനിടെ കേരളത്തിലെ ആവേശവും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജന്റൈൻ മാധ്യമങ്ങൾ ദൃശ്യങ്ങളും ഫോട്ടോകളും ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.