IndiaNEWS

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 4.3 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

സൂറത്ത്:ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 7.15 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.4.3 കോടി രൂപ വിലമതിക്കുന്നതാണ് ഇത്.
സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ദുബായില്‍ നിന്നുള്ള വിമാനത്തില്‍ അനധികൃതമായി കൊണ്ടുവന്നതാണ് ഈ സ്വര്‍ണമെന്നാണ് വിവരം.എയർപോർട്ടിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ  കാര്‍ തടഞ്ഞ് നിർത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു.രഹസ്യമായി  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയതെന്ന് സൂറത്ത് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്‌ഒജി) ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫെനില്‍ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവന്‍ റഖോലിയ (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രണ്ടുപേരുടെ അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.ദുബായില്‍ നിന്നുള്ള ഒരാളെകൂടി കേസില്‍ പിടികിട്ടാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Back to top button
error: