ഒലിനോലിക് ആസിഡ് എന്നൊരു ഘടകം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളില്‍ കേടുണ്ടാകുന്നതും ദ്വാരങ്ങളുണ്ടാകുന്നതും തടയുന്നു.
മലബന്ധം ഒഴിവാക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരി.ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധവും വയറ്റിനുണ്ടാകുന്ന അസ്വസ്ഥകളും മാറ്റുന്നു.ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് ആ വെള്ളംകുടിക്കുന്നതും ഏറെ നല്ലതാണ്.
അയേണ്‍, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, ധാതുക്കള്‍ എന്നിവ ധാരാളം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.അതിനാൽതന്നെ ഇത് അനീമിയയുള്ളവര്‍ക്കു പറ്റിയ ഒരു മരുന്നനാണ്.
ഉണക്കമുന്തിരിയില്‍ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് വയറ്റില്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നതു തടയും.കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിന്യൂട്രിയന്റുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഫ്രീ റാഡിക്കലുകളെ തടയുന്നതു കൊണ്ട് ഇവ കണ്ണിന്റെ കാഴ്ച സംരക്ഷിക്കാനും സഹായിക്കുന്നു.
ധാരാളം കാല്‍സ്യം ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ചൊരു ഭക്ഷ്യവസ്തുവാണിത്.
പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉണക്കമുന്തിരിയെന്നു പറയാം. ഇതില്‍ ആര്‍ജിനൈന്‍ എന്നൊരു അമിനോആസിഡുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.അതേപോലെ ഗര്‍ഭിണികള്‍ ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സഹായിക്കും.
കുട്ടികള്‍ക്ക് ഉണക്കമുന്തിരിയിട്ട് പിഴിഞ്ഞ വെള്ളം കൊടുക്കുന്നത് ആരോഗ്യത്തിനും ബുദ്ധിയ്ക്കും നല്ലതാണ്.ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിനു സഹായിക്കും.