ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഇതോടെ അന്വേഷണം മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടി.എന്നാല്‍ മൊബൈല്‍ പരിശോധിച്ച പൊലീസിന് പെണ്‍കുട്ടി ആരോടാണ് കൂടുതൽ സംസാരിച്ചിരുന്നതെന്ന് ബോധ്യമായി. പതിവായി സംസാരിച്ചിരുന്ന ആ നമ്ബര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പിന്നീട് പൊലീസിന്റെ ശ്രമം.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സുഹൈലിന്റെ നമ്ബറാണിതെന്ന് വ്യക്തമായി.
23-ാം തീയതി പുലര്‍ച്ചെയോടെ പെരുമ്ബാവൂരില്‍വെച്ച് നമ്ബര്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി.ഇതോടെ സുഹൈല്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു.ഇവരില്‍നിന്ന് ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരങ്ങളൊന്നും ലഭിച്ചില്ല.എന്നാൽ ഇയാൾ ബംഗാളിലെ ഡോങ്കോൾ സ്വദേശിയാണെന്ന വിവരം പോലീസിന് ലഭിച്ചു ഇതോടെ പ്രതിയുടെ നാട്ടില്‍ പോയി അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
എസ്‌ഐ. ജി.അജയകുമാര്‍, എഎസ്‌ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് സുഹൈലിനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചത്.കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയില്‍നിന്ന് വിമാനം കയറിയ പൊലീസ് സംഘം കൊല്‍ക്കത്തയിലെത്തി.പിന്നീട് അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂര്‍ഷിദാബാദിലെ ഡോങ്കോളിലുമെത്തി.തുടര്‍ന്ന് ഡോങ്കോള്‍ പൊലീസിന്റെ സഹായവും തേടി.
നേരത്തെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി.തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന്റെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പൊലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴയില്‍നിന്ന് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതി ട്രെയിന്‍ മാര്‍ഗമാണ് മൂര്‍ഷിദാബാദിലെ വീട്ടിലെത്തിയത്.പ്രതിയും പെണ്‍കുട്ടിയും മൂര്‍ഷിദബാദില്‍ ട്രെയിനിറങ്ങിയ അതേസമയത്തു തന്നെ കൊച്ചിയിൽ നിന്ന് വിമാനമാർഗം യാത്രതിരിച്ച പൊലീസ് സംഘം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.വിമാനമാര്‍ഗം അതിവേഗം പൊലീസ് സംഘം മൂര്‍ഷിദാബാദില്‍ എത്തുമെന്ന് പ്രതിയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പ്രതിയും പെണ്‍കുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ പൊലീസ് സംഘത്തിനും അവിടെ എത്താന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്.അന്വേഷണസംഘം എത്താന്‍ വൈകിയിരുന്നെങ്കില്‍ ഇതിനകം പെണ്‍കുട്ടിയുമായി പ്രതി ബംഗ്ലാദേശിലേക്ക് കടന്നുകളയുമായിരുന്നു.സുഹൈലിന്
വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ വശീകരിച്ചത്.ബംഗാളില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വേര്‍പിരിഞ്ഞായിരുന്നു താമസം. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചത്.തൊടുപുഴയില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.മൊബൈല്‍ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു.സുഹൈലിന് മലയാളം കുറച്ചൊക്കെ വശമുണ്ടായിരുന്നതിനാൽ മലയാളത്തിലായിരുന്നു ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്.
ബംഗാളിലെ ഡോങ്കോള്‍ പൊലീസും അന്വേഷണത്തിൽ സഹായിച്ചു. പ്രാദേശികമായ സഹായമില്ലാതെ ഒരിക്കലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ പൊലീസ് സംഘത്തിന് കഴിയുമായിരുന്നില്ല.എന്നാല്‍ ഡോങ്കോള്‍ പൊലീസ് ഇതിനുവേണ്ട എല്ലാസഹായവും നല്‍കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്
ഇടുക്കി എസ്‌പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്‌പി. എം.ആര്‍.മധുബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്‌ഐ. ജി.അജയകുമാര്‍, എഎസ്‌ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.പൊലീസിന്റെ സൈബര്‍സെല്‍ വിഭാഗവും അന്വേഷണത്തില്‍ സഹായിച്ചു.