തിരുവനന്തപുരം: വേനൽമഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം.
അടുത്തിടെ ആധുനിക രീതിയില്‍ നവീകരിച്ച കിള്ളി – പങ്കജ കസ്തൂരി- കാന്തള കട്ടക്കോട് റോഡിലെ വെള്ളക്കെട്ടിനെതിരെയായിരുന്നു
ചെളി വെള്ളത്തില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം അഗസ്റ്റിന്റെ
ഒറ്റയാള്‍ പ്രതിഷേധം.
എം എല്‍ എ ഉള്‍പ്പടെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും ദിവസവും നിരവധി തവണ കടന്നു പോകുന്ന റോഡാണിതെന്ന് അഗസ്റ്റിൻ പറയുന്നു.വേനൽക്കാലത്തെ സ്ഥിതി ഇതാണെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥയെന്നും അഗസ്റ്റിൻ ചോദിച്ചു.