കോട്ടയം: ഉത്സവപ്പറമ്പില്‍ വച്ച് ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പില്‍ സതീശന്റെ മകന് സബിന്‍ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിന്‍ ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. രാത്രി ഒന്‍പതരോടെയാണ് അപകടം.
പൂവം എന്‍എന്‍ഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ സമീപത്തെ ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ അതിനടിയില്‍പ്പെടുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ചിലര്‍ക്ക് വൈ?ദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച സബിന്റെ അമ്മ രതി. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: സവിത, രേഷ്മ.