തൊടുപുഴ:അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയേയും മകളേയും തേടി പോലീസ്.രണ്ടുപേരെയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.
തൊടുപുഴ ഇഞ്ചിയാനിയിലെ 44കാരന്‍ ഓമനക്കുട്ടന്‍റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മില്‍ഖയും മകള്‍ അനീറ്റയുമാണ് പോലീസിന് പിടികൊടുക്കാതെ മുങ്ങിയത്.വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവര്‍ മുങ്ങി.അടിമാലിയിലെ കടയില്‍ സ്വര്‍ണം പണയം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിർത്തി തർക്കത്തെത്തുടർന്ന് അയൽവാസിയായ ഓമനക്കുട്ടനെ കഴിഞ്ഞ ബുധനാഴ്‍ചയാണ് 41കാരി മില്‍ഖ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം തല്ലിച്ചതച്ചത്.