കണ്ണൂർ: സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തളിപ്പറമ്ബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കും.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഹാജരാവുക. നേരത്തെ ഇതേ പ്രശ്നത്തില്‍ സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്കിയ പരാതിയിലെടുത്ത കേസില്‍ തളിപ്പറമ്ബ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആര് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ താന്‍ ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് പിന്മാറാന് എം.വി. ഗോവിന്ദന് കടമ്ബേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന സുരേഷ് സമൂഹമാധ്യമം വഴി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന എം.വി. ഗോവിന്ദന് നേരിട്ട് കോടതിയില്‍ ഹാജരായി പരാതി നല്‍കുന്നത്.