ഇടുക്കി:നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ അരീക്കൊമ്പനെ വനംവകുപ്പിന്റെ ലോറിയില്‍ കയറ്റി.അഞ്ച് തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയ അരീക്കൊമ്പനെ കുംകിയാനകള്‍ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.
ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്കിയ ശേഷമാണ് അരിക്കൊമ്ബന് മയങ്ങിയത്. കുന്നിന് മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.
തുടര്‍ന്ന് ഇരുവശങ്ങളില്‍ നിന്നും ആനയെ ലോറിയിലേക്ക് തള്ളിക്കയറ്റാനായി കുംകിയാനകള്‍ പലവട്ടം ശ്രമിച്ചിട്ടും അരിക്കൊമ്ബന് വഴങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല.ഒടുവിൽ അഞ്ച് തവണ മയക്കുവെടി വച്ചാണ് ആനയെ ഒരുവിധം ശാന്തമാക്കിയത്.