KeralaNEWS

അധ്യാപകരാകാം; സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി:സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE)  സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (CTET) ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 26 നകം അപേക്ഷിക്കാം.പരീക്ഷ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ കമ്ബ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡില്‍ നടക്കും.രാവിലെ 9.30 മുതല്‍ 12.00 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.00 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യത നേടുന്നതിനാണ് സിടിഇടി പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടാകും.ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പേപ്പര്‍ ഒന്ന്. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് പേപ്പര്‍ രണ്ടാണ്. ഉദ്യോഗാര്‍ത്ഥിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, രണ്ട് പരീക്ഷകളിലും പങ്കെടുക്കാം.യോഗ്യതാ മാനദണ്ഡം, സിലബസ്, ഭാഷകള്‍, മറ്റ് വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം.

1. ctet(dot)nic(dot)in എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ CTET July 2023 registration ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. രജിസ്റ്റര്‍ ചെയ്യേണ്ട ഒരു പുതിയ പേജ് തുറക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഫീസ് അടയ്ക്കുക.തുടര്‍ന്ന്
സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക.ഭാവി ഉപയോഗത്തിന് ഇത് വേണ്ടി വരും.
അധ്യാപക യോഗ്യതാ പരീക്ഷ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 284 നഗരങ്ങളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെതെങ്കിലും അപേക്ഷകന് തന്റെ ഇഷ്ടാനുസരണം പരീക്ഷാ നഗരം തിരഞ്ഞെടുക്കാനുള്ള ‍ഓപ്ഷനുമുണ്ട്.
ആദ്യം അപേക്ഷിക്കുന്നവർക്കാണ് മൂൻഗണന.അതിനാൽ എത്രയും പെട്ടെന്ന് അപേക്ഷിച്ചോളൂ.

Back to top button
error: