NEWS
സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവോശിപ്പിച്ചതോടെയാണ് രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
അതേസമയം, രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന് വകുപ്പിനു നോട്ടീസ് നല്കി. രവീന്ദ്രനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്നടന്ന റെയ്ഡിനു പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.