NEWS

ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍: ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവ് പിടിയില്‍. ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ആദിലക്ഷ്മി(31) നെയാണ് ഭര്‍ത്താവ് രാജയെന്ന് വിളിക്കുന്ന രാജന്‍ (35) കഴളുത്തറുത്ത് കൊന്നത്. സംഭവത്തില്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്ക് പതിവായ വീട്ടില്‍ മദ്യപിച്ചെത്തിയ രാജ ആദിലക്ഷ്മിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനം ആദിലക്ഷ്മി എതിര്‍ത്തതോടെ പ്രകോപിതനായ രാജ സമീപത്തിരുന്ന കത്തിയെടുത്ത് ആദിലക്ഷ്മിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതു കണ്ട രാജയുടെ അമ്മ അലറികരഞ്ഞ് പുറത്തേക്ക് ഓടിയതോടെ നാട്ടുകാര്‍ വീ ഇവരുടെ വീട്ടിലേക്ക് എത്തി. . അപ്പോഴേക്കും രാജ ആദിലക്ഷ്മിയുടെ മരണം ഉറപ്പാക്കി ശരീരം കമ്പിളി കൊണ്ട് പൊതിഞ്ഞ് കട്ടിലില്‍ കിടത്തിയിരുന്നു. നാട്ടുകാര്‍ കൂടിയതോടെ രാജ പുറത്തേക്ക് പോയി.

Signature-ad

പിന്നീട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെതത്തിയ പോലീസ് സംഘം വീടിന് സമീപത്ത് നിന്നും രാജയെ പിടികൂടുകയായിരുന്നു. ആദിലക്ഷ്മി പത്തുവര്‍ഷംമുന്‍പാണ് ആദ്യ ബന്ധം വേര്‍പെടുത്തി രാജയ്ക്കൊപ്പം താമസിച്ചുതുടങ്ങിയത്. ഇവര്‍ക്ക് ആറുവയസ്സ് പ്രായമായ കുട്ടിയുമുണ്ട്. ആദ്യബന്ധത്തില്‍ ആദിലക്ഷ്മിക്ക് പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

ആദി ലക്ഷ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് ടെസ്റ്റിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: