CrimeNEWS

കൗണ്‍സിലിങ്ങിനെത്തിയ കൗമാരക്കാരന് പീഡനം; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 7 വര്‍ഷം തടവ്

തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് ഏഴു വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ കുറ്റങ്ങള്‍ക്ക് 26 വര്‍ഷം തടവു വിധിച്ചെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയിരുന്നു.

ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നേരത്തെ മറ്റൊരു പോക്‌സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം .ഈ കേസില്‍ ഗിരീഷ് ഇപ്പോള്‍ ജാമ്യത്തിലാണ്.

Signature-ad

ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസറായ ഗിരീഷ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സയ്‌ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. മണക്കാട്ട് വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ വച്ചായിരുന്നു പീഡനം. 2015 മുതല്‍ 2017 വരെ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. മാത്രമല്ല പ്രതി കുട്ടിയെ അശ്ലീല ചിത്രങ്ങളും കാണിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല.

ലൈംഗിക പീഡനത്തിന് ഇരയായതോടെ കുട്ടിയുടെ മനോരോഗം വര്‍ധിച്ചു. 2019ല്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടറോടു കുട്ടി വിവരം പറഞ്ഞത്. പിന്നീട് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

Back to top button
error: