CrimeNEWS

അങ്കണവാടിയിലേക്ക് അനുവദിച്ച ടിവിയുമായി അജ്ഞാതന്‍ മുങ്ങി; കേസെടുത്ത് കാട്ടാക്കട പോലീസ്

തിരുവനന്തപുരം: പൂവച്ചല്‍ പഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തിലെ 43 അങ്കണവാടികളിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ടിവികളില്‍ ഒന്ന് അജ്ഞാതന്‍ കടത്തി കൊണ്ട് പോയി. തിങ്കളാഴ്ച നടത്തിയ ടിവി വിതരണത്തിനിടെയാണ് സംഭവം. നീല ഷര്‍ട്ടും കാക്കി പാന്റും ധരിച്ച ആള്‍ ടിവിയുമായി കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൂവച്ചല്‍ അങ്കണവാടിയിലേക്കുള്ള ടിവിയുമായിട്ടാണ് അജ്ഞാതന്‍ കടന്നത്. അങ്കണവാടിയില്‍ ടിവി എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിവി മോഷണം പോയതായി വ്യക്തമായത്. അങ്കണവാടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഓരാള്‍ ടിവിയുമായി പോകുന്നത് സിസി ടിവി ദൃശ്യത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

Signature-ad

കെഎസ് ശബരിനാഥന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുകയും കെഎസ്എഫ്ഇയില്‍ നിന്നുള്ള പങ്കാളിത്തവും വിനിയോഗിച്ച് ആണ് 43 മൂന്ന് ടിവികള്‍ വാങ്ങാന്‍ തീരുമാനമായത്. എന്നാല്‍, അന്നത്തെ പൂവച്ചല്‍ പഞ്ചായത്ത് ഭരണ സമിതി പദ്ധതി നടപ്പാക്കാനായി എംഎല്‍എ ഫണ്ട് വേണ്ടെന്ന് പഞ്ചായത്ത് ഫണ്ട് വിനോയിഗിച്ച് ടിവി നല്‍കാമെന്നും നിലപാട് എടുത്തതോടെ എംഎല്‍എ തുടര്‍നടപടികളില്‍ നിന്നു വിട്ടുനിന്നു. ശേഷം തെരഞ്ഞെടുപ്പ് ചട്ടം വരുകയും പദ്ധതി പാതിവഴിയില്‍ ആകുകയും ചെയ്തു.

എന്നാല്‍, ആ കാലയളവില്‍ തന്നെ എംഎല്‍എ ഫണ്ടിന് ഒപ്പം ഫണ്ട് അനുവദിച്ച കെഎസ്എഫ്ഇ അധികൃതര്‍ പദ്ധതി ഉടന്‍ നടപ്പാക്കുകയോ അല്ലെങ്കില്‍ അനുവദിച്ച ഫണ്ട് തിരികെ നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നല്‍കിയതോടെ അന്നത്തെ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചതെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും അങ്കണവാടികളില്‍ ടിവി നല്‍കാമെന്ന് ഭരണ സമിതി തീരുമാനം എടുക്കുകയും ചെയ്തു.

എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എത്തിച്ച ടിവികള്‍ മുന്‍ എംഎല്‍എയുടെ ഫണ്ട് എന്ന നിലക്ക് പേര് ശബരിനാഥന് ലഭിക്കാതിരിക്കാന്‍ ഉദ്ഘാടനം പോലും നടത്താതെ ടിവി വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒരു ടിവിയുമായി അജ്ഞാതന്‍ കടന്നത്.

 

Back to top button
error: