ഊട്ടിയിൽ ഊട്ടിക്ക് പകരം വയ്ക്കാനൊരു സ്ഥലം.അതാണ് ലവ്‌ഡെയ്ല്‍.ഊട്ടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ മലനിരകള്‍ നിറഞ്ഞ ലവ്‌ഡെയിലിനെ മലനിരകളുടെ റാണിയെന്നാണ് ആരാധകര്‍ വിളിക്കുന്നത്.
ആരെയും ആകര്‍ഷിക്കുന്ന, കിടിലന്‍ വ്യൂ പോയിന്റുകള്‍ ഉള്ള ലവ്‌ഡെയിലിന് ആ പേരു കിട്ടിയത് എങ്ങനെയെന്ന് അധികം ആലോചിക്കേണ്ടി വരില്ല.ഊട്ടിയിലെ എന്നല്ല സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് ഇവിടം.തമിഴ് നാട്ടിലെ മറ്റു ഹില്‍ സ്റ്റേഷനുകളെ അപേക്ഷിച്ച് അധികം ബഹളങ്ങള്‍ ഇല്ല എന്നതും ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നു.
ചൂടില്‍ നിന്നും രക്ഷപെടാനായി ബ്രിട്ടീഷുകാര്‍ തെളിച്ചെടുത്തതാണ് ലവ്‌ഡെയിൽ.സമു ദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരിയിലെ ഏറ്റവും ഉയരമേറിയ സ്ഥലങ്ങളിലൊന്നുമാണ്.1812 -ൽ ആണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനൽക്കാല വസതി എന്നനിലയിൽ ഇവിടം വികസിപ്പിച്ചെടുത്തത്..അതിനാല്‍ കൊളോണിയല്‍ കാലത്തിന്റെ സ്മാരകങ്ങളെന്നോണം അക്കാലത്തെ കോട്ടേജുകളും ബംഗ്ലാവുകളും ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.ഊട്ടിക്കു സമീപത്തെ മറ്റു ഹില്‍ സ്റ്റേഷനുകളായ വില്ലിങ്ടണ്‍, യേര്‍ക്കാഡ്, കൂനൂര്‍ തുടങ്ങിയവയുടെ വികസനത്തിന് പിന്നിലും ബ്രിട്ടീഷുകാര്‍ തന്നെയാണുള്ളത്.
ടോയ് ട്രെയില്‍ അഥവാ നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമാണ് ലവ്‌ഡെയ്ല്‍ പുറത്തേക്ക് അറിയപ്പെട്ടു തുടങ്ങിയത്. ഊട്ടി മുതല്‍ മേട്ടുപ്പാളയം വരെ 46 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന ഈ പാത ഊട്ടി, ലവ്‌ഡെയ്ല്‍, കൂനൂര്‍, വില്ലിങ്ടണ്‍, ഹില്‍ഗ്രോവ് തുടങ്ങിയ ഹില്‍ സ്‌റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്.
ലവ്‌ഡെയ്‌ലില്‍ ഏതു സമയത്തും നല്ല കാലാവസ്ഥയാണ്. തണുപ്പു നിറഞ്ഞ അന്തരീക്ഷമായിരിക്കും എല്ലായ്‌പ്പോഴും. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.നീലഗിരിക്കുന്നി ന് മുകളിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശം കൂടിയാണിത്. വളര്‍ന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടം ഊട്ടിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.