KeralaNEWS

വീണ്ടും വ്യാജൻ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനു പിന്നാലെ സണ്ണിലിയോണിന്റെ ഫോട്ടോ പങ്ക് വച്ച് സംഘപരിവാർ പ്രവര്‍ത്തകർ.
അഞ്ച് വര്‍ഷം മുമ്ബ് നടി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോഴുള്ള ജനാവലിയുടെ ഫോട്ടോ പങ്കുവെച്ച് ‘രാഷ്ട്രീയ പിതാവ് മോദിജിയെ ഒരു നോക്ക് ദര്‍ശിക്കാനായി ജനസാഗരമായി കൊച്ചി നഗരം’ എന്നാണ് കുരുക്ഷേത്ര എന്നൊരു പ്രൊഫൈലിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ദ ദേശ് ഭക്ത് എന്ന മറ്റൊരു പ്രൊഫൈലിലും ചിത്രം പങ്കു വച്ചിട്ടുണ്ട്.ഇതാണ് കൊച്ചി എന്റെ നേതാവിനോട് കാണിക്കുന്ന സ്‌നേഹം. ഇത് കേരളത്തിന് എഴുനേറ്റ് നില്‍ക്കാനും കാര്യങ്ങള്‍ മാറ്റാനുമുള്ള സമയമാണ്. അവരുടെ ഹൃദയത്തിലും മനസ്സിലുമുള്ളയാളോട് സംസാരിക്കാനുള്ള സമയം’ ദ ദേശ് ഭക്ത് എന്ന പ്രൊഫൈല്‍ ചിത്രം പങ്കുവെക്കുന്നു.
കഴിഞ്ഞ ദിവസം കൊച്ചി വാട്ടർ മെട്രോ കേന്ദ്ര സഹായത്തോടെ നിർമ്മിച്ചതാണെന്നും ഇതേരീതിയിൽ പ്രചരിപ്പിച്ചിരുന്നു.സമാനമായ സംഭവം മുൻപും നടന്നിട്ടുണ്ട്.മലപ്പുറത്തെ ‘കർമ്മ പാലത്തിന്റെ’ ഫോട്ടോ എടുത്തിട്ട് ഉത്തർപ്രദേശിലെ ആണെന്നായിരുന്നു അന്നത്തെ വാദം!

Back to top button
error: