KeralaNEWS

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇവിടേക്കും മഴ എത്തുമെന്നും മുന്നറിയിപ്പിലുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ടയും വ്യാഴാഴ്ച എറണാകുളത്തും മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്നലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു.

Signature-ad

സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് വേനലിന് ആശ്വാസമായി മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് പുറത്ത് വരുന്നത്. കഴിഞ്ഞദിവസങ്ങളിലും വിവിധ ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ലഭിച്ചിരുന്നു. അതേസമയം കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ വെള്ളിയാഴ്ച വരെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത.

ഏപ്രില്‍ 27 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 2023 ഏപ്രില്‍ 28 ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇടിമിന്നലിന് സാധ്യത ഇല്ലതിനാല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Back to top button
error: