CrimeNEWS

മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചു, കഴുത്ത് ഞെരിച്ചു, നിലത്തിട്ട് ചവിട്ടി; ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: കടയ്ക്കലില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ചരിപ്പറമ്പ് പ്രദീപ് ഭവനത്തില്‍ രേഷ്മയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഭര്‍ത്താവ് പ്രജിത്ത് അറസ്റ്റില്‍. കഴിഞ്ഞ പത്തൊന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രേഷ്മ ഭര്‍ത്താവുമായി പിണങ്ങി രേഷ്മയുടെ വീട്ടിലാണ് താമസം. ഫോണിലൂടെ ഇവര്‍ സംസാരിക്കാറുണ്ട്.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് രേഷ്മ സ്വന്തം വീട്ടില്‍ മടങ്ങി പോയത്. ഈ പത്തൊമ്പതിന് രാവിലെ ഇവരുടെ മകനായ ഏഴുവയസ്സുളള ശിവദേവിനെ തന്റെ ഒപ്പം അയക്കണം എന്നും വൈകുന്നേരം തിരിച്ചു കൊണ്ട് ആക്കാമെന്നും പറഞ്ഞ് കുഞ്ഞിനെ പ്രിജിത്ത് കൂട്ടികൊണ്ടുപോയി. വൈകുന്നേരം പണികഴിഞ്ഞെത്തിയ രേഷ്മ കുട്ടിയെ ഇയ്യാള്‍ തിരിച്ച് കൊണ്ടു വന്നില്ലനറിഞ്ഞ് ഫോണില്‍ വിളിച്ചു. കുഞ്ഞ് തന്‍െ്‌റ വീട്ടിലുണ്ടെന്നും ചെന്ന് കൂട്ടികൊണ്ടു പോകാനും പ്രിജിത്ത് പറഞ്ഞതനുസരിച്ച് രേഷ്മ കടയ്ക്കല്‍ മണലിയിലുളള ഭര്‍ത്താവിന്റെ വീട്ടിലെത്തി.

Signature-ad

ഇവിടെ എത്തിയ രേഷ്മയെ പ്രിജിത്തും ഇയ്യാളുടെ അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പ്രിജിത്തിന്റെ അച്ഛന്‍ പ്രകാശ് രേഷ്മയെ മുടിയില്‍ ചുറ്റി തല വീടിന്റെ ഭിത്തിയില്‍ ഇടിച്ച് പരുക്കേല്‍പിച്ചു. പ്രിജിത്തും സഹോദരന്‍ പ്രശാത്തും ചേര്‍ന്ന് രേഷ്മയെ കഴുത്തു ഞെരിച്ച് കൊലപെടുത്താന്‍ ശ്രമിച്ചു. ഇവരുടെ അമ്മ രാഗിണി രേഷ്മയെ നിലത്തിട്ട് ചവിട്ടി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടകാര്‍ രേഷ്മയുടെ ബന്ധുകളെ വിവരം അറിയിച്ചു.

തുടര്‍ന്ന് അവശയായ രേഷ്മയെ കടയ്ക്കല്‍ താലൂകാശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്ന് കടയ്ക്കല്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റിയ രേഷ്മയുടെ മൊഴിയെടുത്ത കടയ്ക്കല്‍ പോലീസ് നാലു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.പ്രിജിത്തിനെ അറസ്റ്റ് ചെയ്തീട്ടുണ്ട്. ബാക്കി മൂന്നു പേര്‍ ഒളിവിലാണന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: