CrimeNEWS

ചിക്കന്‍ കട തുടയ്ക്കാന്‍ ദേശീയ പതാക; യുവാവ് അറസ്റ്റില്‍

സില്‍വാസ: കോഴിക്കടയില്‍ വൃത്തിയാക്കാന്‍ വേണ്ടി വച്ചിരിക്കുന്നത് ഇന്ത്യന്‍ ദേശീയ പതാക. ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയിലാണ് സംഭവം.

ഇയാളുടെ നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജോലി ചെയ്തിരുന്ന കോഴിക്കടയില്‍ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാള്‍ ദേശീയ പതാക ഉപയോഗിച്ചിരുന്നത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത യുവാവിനെ വെള്ളിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി പോലീസ് വ്യക്തമാക്കി.

Signature-ad

പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്താല്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ചുമത്തും.അല്ലെങ്കില്‍ ഇത് രണ്ടുംകൂടി അനുഭവിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.

Back to top button
error: