KeralaNEWS

മതനിരപേക്ഷമായ വ്ര​ത​ശുദ്ധിയുടെ ര​ണ്ടു പ​തി​റ്റാ​ണ്ട്, കാസർകോട് ജില്ലാ പഞ്ചായത്ത്  ഡ്രൈവർ സുരേഷും തിരുവനന്തും സ്വദേശി കണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് സൂപ്രണ്ട് ഡോ. ​ഗോ​പ​കു​മാ​റും അനുഭവങ്ങൾ പങ്കിടുന്നു

20 വർഷമായി മുടങ്ങാതെ റമദാൻ നോമ്പെടുക്കുന്നു കാസർകോട് ജില്ലാ പഞ്ചായത്ത്  ഡ്രൈവർ സുരേഷും തിരുവനന്തും സ്വദേശി ഡോ. ​ഗോ​പ​കു​മാ​റും

  ശബരിമല മ​ണ്ഡ​ല​കാ​ല​ത്താ​ണ് ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​ത്തെ മ​സ്ജി​ദി​ലേ​ക്ക് അ​ധ്യാ​പക​നായ ഡോ. ​എ​സ്. ഗോ​പ​കു​മാ​ർ നോ​മ്പു​മു​റി​ക്കാ​ൻ ക​ട​ന്നു​ചെ​ന്ന​ത്.

ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ൻ മാലയിട്ട  സ​ന്ദ​ർ​ഭ​ത്തി​ലാ​യി​രു​ന്നു പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി​യ​ത്. ‘സ്വാ​മി’ ​ ഇഫ്താ​റി​നെ​ത്തി​യ​പ്പോ​ൾ പ​ള്ളി ക​മ്മി​റ്റി പ്ര​ത്യേ​ക സ്ഥ​ല​മൊ​രു​ക്കി സ​ന്തോ​ഷ​പൂ​ർ​വം വ​ര​വേ​റ്റു. വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​വും പ്രത്യേക പാ​ത്ര​ങ്ങ​ളും നൽകി.

Signature-ad

ആ ​നോ​മ്പു​കാ​ലം മു​ഴു​വ​ൻ ആ ​പ​രി​ഗ​ണ​ന​കി​ട്ടി. ഇ​ത്ത​രം ആ​തി​ഥ്യ​മ​ര്യാ​ദ​ക​ൾ ഒ​രി​ക്ക​ലും മ​ന​സ്സി​ൽ​നി​ന്ന് മാ​യി​ല്ലെ​ന്ന് ഡോ​ക്ട​ർ ഗോ​പ​കു​മാ​ർ. ആ ​നോ​മ്പ് ഈ ​വി​ഷു​ക്കാ​ല​ത്തും മാ​റ്റ​മി​ല്ലാ​തെ അ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​കൂ​ടി​യാ​യ ഡോ​ക്ട​ർ.

2002ലാ​ണ് തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യാ​യ ഡോ. ​ഗോ​പ​കു​മാ​ർ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​യെ​ത്തു​ന്ന​ത്. 2003ലെ ​റ​മ​ദാ​നി​ൽ ക്ലാ​സി​ലെ നി​ര​വ​ധി മു​സ് ലിം ​വി​ദ്യാ​ർ​ഥി​ക​ൾ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​തു ക​ണ്ട​പ്പോഴാ​ണ് അ​വ​രോ​ട് ഐ​ക്യ​പ്പെ​ട്ട് നോ​മ്പെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ഗ്​​രി​ബി​ന് അ​വ​രോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​യി നോ​മ്പു​തു​റ​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്ഥി​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് റ​മ​ദാ​ൻ വ​ന്നെ​ത്തി​യ​തും മാലയിട്ട് വ്ര​തം തു​ട​ർ​ന്ന​തും. 2003ൽ ​തു​ട​ങ്ങി​യ വ്ര​ത​മെ​ടു​ക്ക​ൽ 2023ലെ ​വി​ഷു​ക്കാ​ല​ത്തും നി​ർ​ത്താ​തെ തു​ട​രു​ന്നു. ആ​രും പ​റ​ഞ്ഞി​ട്ട​ല്ല. നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് നോ​മ്പെ​ടു​ക്കാ​നു​ള്ള ധൈ​ര്യം ന​ൽ​കി​യ​ത്.

പ​ല ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ൽ ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത് 75 പി​ന്നി​ട്ട പി​താ​വ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രാ​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഗോ​പ​കു​മാ​ർ എ​ന്ന പേ​രു​കാ​ര​ൻ റ​മ​ദാ​ൻ വ്ര​ത​മെ​ടു​ക്കു​ന്ന​ത് പ​ല​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

25 വ​ർ​ഷം മ​ല ച​വി​ട്ടി​യ ഗു​രു​സ്വാ​മി​യാ​ണ് ഡോ​ക്ട​ർ. ഇ​തി​ൽ പ​ല​വ​ർ​ഷ​ങ്ങ​ളി​ലും നോ​മ്പെ​ടു​ത്താ​ണ് മ​ല ക​യ​റി​യ​ത്. വെ​ള്ളവും ഉ​പേ​ക്ഷി​ച്ച് മ​ല ക​യ​റി​യ​പ്പോ​ഴു​ണ്ടാ​യ പോ​സി​റ്റിവ് ഇ​ന്ധ​നം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ത്. ഗു​രു​സ്വാ​മി​യാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും മ​റ്റു​ള്ള​വ​രെ കൂ​ടി മ​ല​ക​യ​റാ​ൻ സ​ഹാ​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

വ്ര​തം ദ​ഹ​ന വ്യ​വ​സ്ഥ​യെ പോ​സി​റ്റി​വാ​യി ക്ര​മ​പ്പെ​ടു​ത്തു​ന്നു. ആ​ഹാ​ര നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു. ആ​മാ​ശ​യ​മാ​ണ് രോ​ഗ​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​മെ​ന്നാ​ണ് ആ​യു​ർ​വേ​ദം. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ്ര​ത​മ​നു​ഷ്ഠി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ലൂ​ടെ പ​റ​ഞ്ഞ​തും മ​റ്റൊ​ന്ന​ല്ലെന്ന് ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സുരേഷും വ്രതത്തിലാണ്. കഴിഞ്ഞ 20 വര്‍ഷമായി റമദാനിലെ 30 ദിനങ്ങളിലും സുരേഷ് നോമ്പെടുക്കുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ കാര്‍ ഡ്രൈവറാണ് പയ്യന്നൂര്‍ സ്വദേശി സുരേഷ്. കഴിഞ്ഞ ദിവസം വൈസ്രോയി റസ്റ്റോറന്റില്‍ വെച്ച് കുടുംബാംഗങ്ങള്‍ക്കും സുരേഷിനുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബേബി ബാലകൃഷ്ണന്‍ തന്നെയാണ് സുരേഷ് രണ്ട് പതിറ്റാണ്ടായി തുടരുന്ന നോമ്പു പിടിത്തം വെളിപ്പെടുത്തിയത്. എറണാകുളത്ത് പൈപ്പ് ഫിറ്റിംഗ്‌സിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലംമുതലാണ് സുരേഷ് 30 ദിവസവും നോമ്പെടുക്കാന്‍ തുടങ്ങിയത്.

‘റമദാനിലെ വൈകുന്നേരങ്ങളില്‍ കമ്പനി പ്രതിനിധിയായി കളക്ഷന് ചെല്ലുമ്പോൾ  സുഹൃത്തുക്കളൊക്കെ നോമ്പ് തുറക്കുന്ന
തിരക്കിലായിരിക്കും. അവര്‍ക്കൊപ്പം നോമ്പ് തുറക്ക് കൂട്ടിരുന്നപ്പോള്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കി. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ ലഭിക്കുന്നു. പിന്നീട് സ്ഥിരമായി എല്ലാ റമദാനിലും നോമ്പെടുക്കാന്‍ തുടങ്ങി. വളരെ വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. എളമ്പച്ചിയിലെ ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ റോയല്‍ സിറ്റി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വ്രതാനുഷ്ഠാനം കൂടുതല്‍ ശക്തമാക്കി. ഇത്തവണ വിഷുവിന് മാത്രം ഉപേക്ഷിക്കും. ബാക്കി എല്ലാ ദിവസങ്ങളിലും നോമ്പെടുക്കും’
സുരേഷ് പറഞ്ഞു.
പുലര്‍ച്ചെ നാലര മണിക്ക് എണീറ്റ് ചായയും ലഘുഭക്ഷണവും കഴിക്കും. സന്ധ്യക്ക് വീട്ടിനടുത്തുള്ള പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് കേള്‍ക്കാം. ആ സമയത്ത് നോമ്പ് തുറക്കും. മിക്കപ്പോഴും മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും നോമ്പ് തുറ.
ഒന്നരവര്‍ഷമായി ബേബി ബാലകൃഷ്ണനോടൊപ്പം ജില്ലാ പഞ്ചായത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബേബി ബാലകൃഷ്ണന്റെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സുരേഷ് പറഞ്ഞു. ഭാര്യ സരിതയും മക്കളായ തുഷാറും നിഹാറും നല്ല പിന്തുണയാണ് തന്റെ വ്രതാനുഷ്ഠാനത്തിന് നല്‍കുന്നതെന്നും സുരേഷ് പറഞ്ഞു.

Back to top button
error: