Social MediaTRENDING

മെട്രോ യാത്രയ്ക്കിടെ യുവാവിന്റെ കുളി; വീഡിയോ വൈറല്‍

മെട്രോ ട്രെയിനുകളിലെ യാത്രകള്‍ ഏറെ സൗകര്യപ്രദവും സുഖകരവുമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല. എന്നാല്‍ ഈ അടുത്ത കാലത്തായി മെട്രോ ട്രെയിനുകളില്‍ നടക്കുന്ന രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മെട്രോ ട്രെയിനിലെ വഴക്ക്, ഡാന്‍സുകള്‍, രസകരമായ സംഭവങ്ങള്‍ ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

എന്നാല്‍, വ്യത്യസ്തമായൊരു കുളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് പറയുന്നത് പോലെയാണ് ഈ സംഭവം. നിരവധി വിമര്‍ശനങ്ങളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഓടി കൊണ്ടിരിക്കുന്ന മെട്രോയ്ക്കുള്ളില്‍ പരസ്യമായി ഒരു യുവാവ് നടത്തിയ കുളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കിലെ മെട്രോയിലാണ് ഈ വിചിത്രം സംഭവം അരങ്ങേറിയത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് ഒരു യുവാവ് ചാടി എഴുന്നേല്‍ക്കുന്നത് കാണാം.

Signature-ad

ഇതിന് ശേഷം പാന്റും ഷര്‍ട്ടും ഷൂസുമൊക്കെ ഊരിയ ശേഷം കുളി പാസാക്കുകയാണ് ഈ യുവാവ്. തന്റെ മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍ നിന്ന് വെള്ളവും സോപ്പും കലക്കിയാണ് ഇയാളുടെ കുളി. ദേഹത്ത് സോപ്പ് തേയ്ക്കാന്‍ സ്‌പോഞ്ചാണ് ഉപയോഗിക്കുന്നത്. എതിര്‍ ദിശയിലിരുന്ന ഒരാള്‍ എടുത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. യുവാവിന്റെ ഈ പ്രവൃത്തി കണ്ട് മറ്റ് യാത്രക്കാര്‍ എഴുന്നേറ്റ് മാറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കുളി കഴിഞ്ഞ് യുവാവ് പെട്ടി അടയ്ക്കുന്നതും വസ്ത്രം വീണ്ടും ധരിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റുള്ള യാത്രക്കാര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് പലരും കമന്റില്‍ പറയുന്നുണ്ട്.

ഇതിന് മുന്‍പും ഇയാള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് വ്യക്തമാണ്. മറ്റ് യാത്രക്കാര്‍ക്കിടയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ രീതി പലപ്പോഴും ഏറെ അരോചകം നിറയുന്നതാണ് എന്നതാണ് സത്യം. മറ്റുള്ളര്‍ക്ക് അധികമായി ശല്യമുണ്ടാക്കാത്തത് കൊണ്ടാവാം ആരും അധികം പ്രതകരിക്കാതിരുന്നത് എന്ന് തന്നെ പറയാം.

 

Back to top button
error: