NEWS
കെ എസ് എഫ് ഇ വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം, റെയ്ഡ് മന്ത്രി അറിയണമെന്ന് വീണ്ടും തോമസ് ഐസക്ക്
കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് തീരുമാനം.
എന്നാൽ തന്റെ അതൃപ്തി സെക്രട്ടറിറ്റേറ്റ് യോഗത്തിലും മന്ത്രി അറിയിച്ചു. റെയ്ഡ് വിവരം തന്നെ നേരത്തെ അറിയിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു.
അതേസമയം, റെയ്ഡ് വിവരം മന്ത്രി അറിയണമെന്ന് ഒരു നിർബന്ധവുമില്ലെന്നു മന്ത്രി ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വകുപ്പുകളിലും റെയ്ഡുകൾ നടക്കുന്നുണ്ട്. താൻ ഒന്നും പറയാറില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ആണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി.