KeralaNEWS

ടയര്‍ മാറുന്നതിനിടെ ലോറി ഇടിച്ചു കയറി ക്ലീനര്‍ക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തത് ക്യാബിന്‍ വെട്ടിപ്പൊളിച്ച്

പത്തനംതിട്ട: ലോറിയുടെ പഞ്ചറായ ടയര്‍ മാറുന്നതിനിടെ മറ്റൊരു ലോറി ഇടിച്ചു കയറി ക്ലീനര്‍ക്ക് ദാരുണാന്ത്യം. ഇടിച്ചു കയറിയ ലോറിയുടെ ക്ലീനര്‍ തിരുനെല്‍വേലി കൂടംകുളം രാമചന്ദ്രപുരം സ്വദേശി മുകേഷ് (25, മുത്ത്) ആണ് മരിച്ചത്. എംസി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവിന് സമീപം തിരുവല്ല ഭാഗത്തേക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വാഴക്കുല കയറ്റി വന്ന ലോറിയിടിച്ചാണ് സംഭവം.

പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ മുകേഷിന്റെ മൃതദേഹം അഗ്‌നിരക്ഷാ സേന എത്തി മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

Signature-ad

ഡ്രൈവര്‍ പനിവേല്‍ പരവേശ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചറായ ടയര്‍ റോഡ് അരികില്‍ ഇട്ട് മാറുകയായിരുന്നു. ഈ സമയത്താണ് ഇതേ വഴി തന്നെ വന്ന ലോറി പിന്നിലേക്ക് ഇടിച്ചു കയറിയത്.

 

Back to top button
error: