NEWSWorld

സെക്‌സ് അതിമനോഹരം, ദൈവത്തിന്റെ വരദാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലൈംഗീകതയുടെ ഗുണഗണങ്ങളേക്കുറിച്ച് വാചാലനായി ഫ്രാന്‍സിസ് മാര്‍പാപ്പ. ‘മാനവശേഷിക്ക് വേണ്ടി ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യം’ എന്നായിരുന്നു അദ്ദേഹം സെക്‌സിനേക്കുറിച്ച് പറഞ്ഞത്. ഡിസ്‌നി പ്രൊഡക്ഷന്റെ ഭാഗമായി ബുധനാഴ്ച പുറത്തിറങ്ങിയ ‘ദി പോപ്പ് ആന്‍സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് 86 വയസുകാരനായ മാര്‍പാപ്പ ലൈംഗികതയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഡോക്യുമെന്ററി കൗമാരക്കാരായ 10 പേരുമായി നടത്തുന്ന ചര്‍ച്ചയിലൂടെയാണ് പുരോഗമിക്കുന്നത്. ഇതില്‍, വിശ്വാസം, പോണ്‍ വ്യവസായം, എല്‍ജിബിറ്റിക്യൂ വിഭാഗത്തിന്റെ അവകാശങ്ങള്‍, ഗര്‍ഭച്ഛിദ്രം, കത്തോലിക്ക പള്ളികളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്.

Signature-ad

”മനുഷ്യര്‍ക്ക് ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യമാണ് ലൈംഗികത. നിങ്ങളെ ലൈംഗികമായി പ്രകടിപ്പിക്കുക എന്നത് സമ്പന്നതയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ ലൈംഗികാഭിപ്രായത്തില്‍ നിന്ന് വ്യതിചലിക്കുന്ന എന്തും നിങ്ങളെ കുറയ്ക്കുകയും ഈ ഐശ്വര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.” സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എല്‍ജിബിറ്റിക്യു വിഭാഗത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ഡോക്യുമെന്ററിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ”നോണ്‍ – ബൈനറി പേഴ്സണ്‍” എന്താണെന്ന് അറിയാമോ എന്ന ചോദ്യത്തിന് അദ്ദേഹം ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്.

”എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരേയും അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. അതുമാത്രമാല്ല ഒരാളെ സഭയില്‍ നിന്നും പുറത്താക്കാന്‍ എനിക്ക് യാതൊരു വിധത്തിലുള്ള അധികാരവുമില്ല” – അദ്ദേഹം പറഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് വൈദികര്‍ കരുണ കാണിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. അതേസമയം, ഈ പ്രവൃത്തിയെ അദ്ദേഹം അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയ ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഒരു കാര്യമാണ്, പ്രവൃത്തിയെ ന്യായീകരിക്കാന്‍, അദ്ദേഹം പറഞ്ഞു. വത്തിക്കാന്റെ ഔദ്യോഗിക പത്രമായ എല്‍ ഒസെര്‍വറ്റോറെ റൊമാനോയാണ് മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Back to top button
error: