IndiaNEWS

‘ഈച്ച ഫെയിം’ കിച്ച സുദീപ് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; കര്‍ണാടകയില്‍ മുഖ്യതാരപ്രചാരകനാകും

ബംഗളുരു: കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലേയ്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് വിവരങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം.

തിരഞ്ഞെടുപ്പില്‍ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. മേയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 13-ന് വോട്ടെണ്ണും.

Signature-ad

ഒട്ടനവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ‘വിക്രാന്ത് റോണ’യാണ് കിച്ച സുദീപ് നായകനായി എത്തിയ അവസാന ചിത്രം. ഈയടുത്ത് റിലീസ് ചെയ്ത ഉപേന്ദ്ര നായകനായെത്തിയ ‘കബ്സ’യില്‍ കിച്ച സുദീപ് അതിഥിവേഷത്തിലെത്തിയിരുന്നു.

Back to top button
error: