
നടി മീരാജാസ്മിനെ മലയാളികള്‍ക്കെല്ലാം തന്നെ സുപരിചിതമാണ്. സൂത്രധാരന്‍ എന്ന ലോഹിതാദാസിന്റെ ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷയിലെ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. ജാസ്മിന്‍ മേരി ജോസഫ് എന്നാണ് യഥാര്‍ത്ഥ പേര്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
രണ്ട് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അതുപോലെ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. മീര നിരവധി ആരാധകരുള്ള താരമാണ്. കൂടാതെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് മീര ഇപ്പോള്‍ വന്നത്. മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്ന ഒരു പുതിയ സിനിമ തയ്യാറാവുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിംഗ്.
താരം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ ചിത്രത്തില്‍ മീരാജാസ്മിനോടൊപ്പം നായകനായി എത്തുന്നത് നരേന്‍ ആണ്. ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍ ആണ്. അദ്ദേഹം അവസാനം ചെയ്ത സിനിമ പത്താം വളവ് ആയിരുന്നു. മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നത് 2008 ല്‍ പുറത്തിറങ്ങിയ മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിനു ശേഷമാണ്. മീര അവസാനമായി അഭിനയിച്ച് തിയേറ്ററിലെത്തിയത് സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയായിരുന്നു.

ഈ ചിത്രം സമൂഹത്തിലെ പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണെന്നാണ് കരുതുന്നത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ജോണി ആന്റണി, ശ്യാമപ്രസാദ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി, ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ തുടങ്ങിയവര്‍ ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂരും ആണ് സിനിമയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകള്‍.






