CrimeNEWS

പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ ‘തട്ടാന്‍’ ക്വട്ടേഷന്‍; 14 വയസുകാരിയും കാമുകനും പിടിയില്‍

മോസ്‌കോ: കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതിന് ക്വട്ടേഷന്‍ സംഘത്തിന് പണംകൊടുത്ത് അമ്മയെ കൊലപ്പെടുത്തി 14കാരി. റഷ്യയിലാണ് സംഭവം. 38 വയസുകാരിയായ അനസ്താസിയയാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അനസ്താസിയയെ കൊലപ്പെടുത്തുന്നതിന് 3,650 പൗണ്ട് (3,72,202 രൂപ) ആണ് പെണ്‍കുട്ടിയും 15 വയസുകാരനായ കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്. ഒരു എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ക്രൂരമായി കൊലചെയ്യപ്പെട്ടത്. മാലിന്യക്കൂമ്പാരം വൃത്തിയാക്കാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരം മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ഇയാള്‍ പറഞ്ഞു.

Signature-ad

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനസ്താസിയയുടെ മകളും കാമുകനുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. ഇരുവരും ഒന്നിച്ച് അനസ്താസിയയുടെ ഫ്‌ളാറ്റില്‍ കഴിയുകയായിരുന്നു. അമ്മ സമ്പാദിച്ചിരുന്ന പണം ഉപയോഗിച്ച് ബാക്കി കാലം കഴിയാം എന്നാണ് കരുതിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: