LIFELife Style

”കാമുകന് എന്നേക്കാള്‍ പ്രായം കുറവാണ്; കല്യാണം നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുന്നു!!!”

ലയാള സിനിമയില്‍ ആമുഖങ്ങള്‍ ആവശയമില്ലാത്ത താരമാണ് ഷക്കീല. ഒരു കാലത്ത് സൂപ്പര്‍ താര ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ കരസ്ഥമാക്കാന്‍ ഷക്കീല ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. സോഫ്റ്റ് പോണ്‍ സിനിമകളിലൂടെയാണ് ഷക്കീല ആരാധകരെ സമ്പാദിക്കുന്നത്. ഒരു കാലത്ത് തകര്‍ച്ചയില്‍ എത്തിയ കേരള തീയറ്റര്‍ മേഖലയെയും സിനിമ മേഖലയെയും പിടിച്ചു നിര്‍ത്തിയത് ഷക്കീലയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല.

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലും തകര്‍ന്ന് അടിഞ്ഞ് തീയറ്ററുകള്‍ നഷ്ടത്തിലേക്ക് എത്തിയപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു മലയാള സിനിമ വ്യവസായത്തെയും തീയറ്റര്‍ മേഖലയെയും പിടിച്ച് നിര്‍ത്തിയത്. സോഫ്റ്റ് പോണ്‍ സിനിമകള്‍ വിട്ട ശേഷം സീരിയലുകളും ടിവി ഷോകളുമായി മുന്നോട്ട് പോവുകയാണ് താരം. ഷക്കീലയ്ക്ക് വയസ് അന്‍പതിലേക്ക് അടുക്കുകയാണെങ്കിലും താരം വിവാഹിതയല്ല.

Signature-ad

ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ഷക്കീല സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേരത്തെ ഫ്ളവേഴ്സ് ടിവിയിലെ ഒരു പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്. ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ് എന്നാണ് നടി പറഞ്ഞത്. എന്നാല്‍ അത് ആരോടെന്ന് പറയുന്നില്ലെന്നും ഷക്കീല പറഞ്ഞു.

എന്നെ പ്രണയിച്ചവര്‍ക്ക് എല്ലാവര്‍ക്കും കല്യാണം നടന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും കല്യാണം കഴിക്കണമെങ്കില്‍ ഞാനുമായി പ്രണയത്തിലായാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്- ഷക്കീല പറഞ്ഞു. ഇപ്പോള്‍ പ്രണയിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കും ഇനി വൈകാതെ കല്യാണമാവും എന്നും ഷക്കീല പറഞ്ഞു. താന്‍ ഇപ്പോഴും പ്രണയത്തിലാണ്. എന്നേക്കാള്‍ പ്രായം കുറവാണ് അവന്. എനിക്ക് ഇപ്പോള്‍ 45 ആയി. അതിനാല്‍ അവന്റെ വീട്ടില്‍ സമ്മതിക്കില്ലെന്നും നടി പറയുന്നു. എനിക്ക് ഇനി പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറയുന്നു.

Back to top button
error: