ബംഗളൂരു: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ കുളിക്കുന്നതിനിടെ സഹവനിതാ കായികതാരം തന്റെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ബംഗളുരു ജ്ഞാനഭാരതി പോലീസില്‍ വനിതാ വോളിബോള്‍ താരത്തിനെതിരേ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോള്‍ താരം മൊബൈല്‍ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ വാങ്ങി പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ വോളിബോള്‍ താരം ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകര്‍ത്തിയത് ഇവര്‍ നിഷേധിച്ചു. പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും കൈമാറാനാണ് ചിത്രം പകര്‍ത്തിയതെന്ന് കരുതുന്നതായും യുവതി പരാതിയില്‍ പറയുന്നു