“കേരള അരസാംഗത്തുക്കു മാനമാർന്ദ നൻഡ്രി…”
എന്ന വാക്കുകളോടെയാണു സ്വാമിമാർ ഇന്നു തമിഴ്നാട്ടിലേക്കു യാത്ര തിരിച്ചത്.
മയിലാടുതുറൈ ജില്ലയിൽ നിന്നു ശബരിമലയിലെത്തി ദർശനം കഴിഞ്ഞു മടങ്ങവേ, മലയോരയാത്രയിൽ അപകടത്തിൽപ്പെട്ട ബസ്സിലെ തീർത്ഥാടകരുടെ ത്വരിതഗതിയിലുള്ള രക്ഷാപ്രവർത്തനവും തുടർന്നുള്ള ചികിത്സയും പരിപാലനവും എല്ലാം തങ്ങൾക്ക് ഒരനുഗ്രഹം ആയിരുന്നു എന്നു നിറഞ്ഞ മനസ്സോടെ സന്തോഷം പ്രകടിപ്പിച്ചാണ് അവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നു യാത്ര തിരിച്ചത്.
ഇവിടെ നിന്നു റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്രാസൗകര്യവും തുടർന്നു മയിലാടുതുറൈ വരെ പോകാനുള്ള ട്രെയിൻ സൗകര്യവും കേരള സർക്കാർ അവർക്ക് ഉറപ്പു വരുത്തിയിട്ടുണ്ട്.അപകടം സംഭവിച്ച ഉടൻ തന്നെ മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും എല്ലാ സഹായവും ഉറപ്പുവരുത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇന്ന് 41 പേരാണ് തമിഴ്നാട്ടിലേക്ക് മടങ്ങുന്നത്.ഇതുകൂടാതെ കോട്ടയം മെഡിക്കൽ കോളേജിൽ 15 പേർ ചികിത്സയിൽ കഴിയുന്നുണ്ട്