NEWSSports

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ നിര്‍മാണത്തിനൊരുങ്ങുന്നു

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ നിര്‍മാണത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും വലിപ്പത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെയും സ്റ്റേഡിയമാണ് ഇത്.രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും വേദാന്ദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്കും ചേര്‍ന്നാണ് 75000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിര്‍മിക്കുന്നത്.
അനില്‍ അഗര്‍വാള്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റേഡിയത്തിൽ 11 ക്രിക്കറ്റ് പിച്ചുകള്‍, രണ്ട് പ്രാക്ടീസ് ഗ്രൗണ്ടുകള്‍, ഒരു ക്രിക്കറ്റ് അക്കാദമി, ഹോസ്റ്റല്‍, 3500 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, ക്ലബ്ബ് ഹൗസ്, ഹോട്ടല്‍, ജിം എന്നിവയും ഉണ്ടായിരിക്കും.
 സ്റ്റേഡിയം നിര്‍മാണം സംബനധിച്ച് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും വേദാന്ത ഗ്രൂപ്പും തമ്മില്‍ ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

Back to top button
error: