NEWS

ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നു: കെ സുരേന്ദ്രന്‍

ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച്‌ ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Signature-ad

പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്നും മനസിലാകുന്നത്. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: