NEWSWorld

1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നു?

സംഗീത ലോകത്തിന്‍െ്‌റ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിന്‍ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബര്‍ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്.

15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്.

Signature-ad

കഴിഞ്ഞ വര്‍ഷമാണ് മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന ‘റാംസായ് ഹണ്ട് സിന്‍ഡ്രോം’ ബാധിച്ചതായി ബീബര്‍ ലോകത്തെ അറിയിച്ചത്. ഇനി തന്റെ ആരോഗ്യത്തിലും വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീബറിന്റെ പദ്ധതിയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Back to top button
error: