വടകര: തില്ലങ്കേരി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന ഒളവിലം പള്ളിക്കുനി സ്വദേശിയായ യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. പള്ളിക്കുനി, വരായലിൽ വീട്ടിൽ ജംഷീദ് വി.പി എന്നയാളാണ് പിടിയിലായത്.
നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്. എം.കെ, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്.പി ടി, സജിത്ത് കുമാർ, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയായ ജംഷീദ് അയാളുടെ സഹോദരന്റെ ഭാര്യയുടെ നമ്പർ ഉപയോഗിച്ചാണ് പരാതിക്കാരനായ തില്ലങ്കേരി സ്വദേശിയായ സഫ്വാൻ എന്നയാളെ ഹണി ട്രാപ്പിൽ പെടുത്തിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.