കാസര്‍ഗോഡ്: ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച കുന്നുംകൈയിലെ തടത്തില്‍ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000 ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.
കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് കരുണം പറഞ്ഞത്. ഏലിയാമ്മയ്‌ക്കൊപ്പം കുര്യന്‍ ജോസഫ് എന്ന വാവച്ചനും പ്രധാനവേഷത്തിലെത്തി. ഈ സിനിമയ്ക്ക് 2000-ല്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. 2001ല്‍ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് നേടിയ ‘കരുണം’ 1999 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി.
പരേതനായ തടത്തില്‍ ഔസേപ്പ് ആണ് ഭര്‍ത്താവ്. മക്കള്‍: ലീലാമ്മ മഠത്തിപ്പറമ്പില്‍, ജോസഫ് (തൃശ്ശൂര്‍), കുട്ടിയമ്മ കാരമുള്ളേല്‍ (കോട്ടയം), റോസമ്മ തുരുത്തേല്‍ (കോട്ടയം), സെബാസ്റ്റ്യന്‍ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കള്‍ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചന്‍, ജേക്കബ്, ത്രേസ്യാമ്മ, സെലിന്‍, സുബൈദ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍.