ആപ്പിളിൻറെ ഐ ഫോൺ നിർമ്മാണ ചെലവും ഫോണിന് ഈടാക്കുന്ന വിലയും എപ്പോഴും ചർച്ചാ വിഷയമാണ് .ഇപ്പോഴിതാ ആപ്പിളിന്റെ ഐ ഫോൺ 12 പ്രോയുടെ പാർട്സിന്റെ വില കണക്കു കൂട്ടി ഒരു പഠനം പുറത്ത് വന്നിരിക്കുന്നു .ഏതാണ്ട് 30,000 രൂപ മാത്രമാണ് പാർട്സിനുള്ള വിലയത്രെ .ആപ്പിൾ ഇന്ത്യയിൽ ഈടാക്കുന്നതോ 1,19,900 രൂപയും .
ജപ്പാനിലെ ഫോർമൽഹോട്ട് ടെക്നോ സൊലൂഷൻസ് ആണ് ഞെട്ടിക്കുന്ന നിർമ്മാണ -വില്പന വില അന്തരം ചൂണ്ടിക്കാട്ടിയിരിക്കുന്നത് .ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും വിലക്കൂടുതൽ ഉള്ള വസ്തു ക്വൽകോം എക്സ് 50 മോഡം ആണത്രേ . അതാകട്ടെ 5 ജി കണക്ടിവിറ്റിയ്ക്ക് വേണ്ടിയുള്ളതാണ് താനും .
ഇങ്ങിനെ നോക്കിയാൽ ഐ ഫോൺ 12 ന്റെ പാർട്സിന്റെ ചിലവ് 27,500 ആണ് .ഇന്ത്യയിലെ വിലയോ 79,900രൂപയും .