CrimeNEWS

നടുറോഡില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവം; അന്വേഷണത്തില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നഗരത്തില്‍ വീട്ടമ്മയ്ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ പോലീസിനുണ്ടായ വീഴ്ചയില്‍ നടപടി. കേസില്‍ പോലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെയാണ് പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

ആക്രമണത്തിനിരയായ സ്ത്രീയുടെ മൊഴി രേഖപ്പെത്താന്‍ തയ്യാറായില്ല, സംഭവത്തേക്കുറിച്ച് മേലുദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

Signature-ad

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കാസ്പദമായി സംഭവം. മൂലവിളാകം ജങ്ഷനില്‍വെച്ചാണ് അജ്ഞാതന്‍ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കഴിഞ്ഞ് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. സി.സി. ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായിരുന്നില്ല.

Back to top button
error: